ജമ്മു കശ്​മീരിൽ ഭീകരാക്രമണം ; സി.ആര്‍.പി.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു

168

ശ്രീനഗര്‍ : ജമ്മു കശ്​മീരിൽ
ഭീകരാക്രമണത്തിൽ സി.ആര്‍.പി.എഫ്​ ജവാന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്​മീരിലെ അനന്ത്​നാഗ്​ ജില്ലയിലാണ് ആക്രമണം നടന്നത് . ആക്രമണത്തിൽ രണ്ട്​ പേര്‍ക്ക്​ പരിക്കേറ്റു.
അനന്ത്​നാഗിലെ അചബല്‍ ചൗക്കില്‍ സി.ആര്‍.പി.എഫ്​ സംഘത്തിനു നേരെ ​തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന്​ പ്രദേശം സൈന്യം വളഞ്ഞ്​ തീവ്രവാദികള്‍ക്കയി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്​.

NO COMMENTS