കശ്മീരിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം

298

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. അവന്തിപോറ സൈനിക പരിശീലന ക്യാംപിലേക്ക് സായുധ ധാരികളായെത്തിയ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതിനു പിന്നാലെ സൈന്യം തിരിച്ചടിച്ചു. മറ്റ് സൈനിക ക്യാമ്പുകള്‍ക്ക് സമീപത്തും ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഉന്നത സൈനികവൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.