ജമ്മു കാശ്മീരില്‍ നിന്നും ആറ് ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ പിടികൂടി

218

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിന്നും ആറ് ലക്ഷം രൂപ വില വരുന്ന വ്യാജ നോട്ടുകള്‍ പിടികൂടി. ജമ്മുവിലെ സിധ്രയിലെ വാടകവീട്ടില്‍ നിന്നാണ് വന്‍ തുകയുടെ വ്യാജ നോട്ടുകള്‍ പിടികൂടിയത്. സംഭവത്തില്‍ ഒരാളെ ജമ്മു പോലീസ് അറസ്റ്റ് ചെയ്തു. 200 രൂപയുടെ 270 വ്യാജ നോട്ടുകള്‍, 500രൂപയുടെ 1150 നോട്ടുകള്‍,50 രൂപയുടെ 19 വ്യാജ നോട്ടുകള്‍ എന്നിവയാണ് പിടികൂടിയത്. ഒരു കമ്പ്യൂട്ടര്‍, സ്‌കാനര്‍, പേപ്പര്‍ കട്ടിങ് മഷീന്‍, ഫോട്ടോ കോപി മെഷീന്‍ എന്നിവ ഇയാളുടെ പക്കല്‍ നിന്ന് പിടികൂടി.

NO COMMENTS