കശ്മീരില്‍ ഏറ്റുമുട്ടല്‍ ; ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സൈന്യം വധിച്ചു

226

ശ്രീനഗര്‍ : കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സൈന്യം വധിച്ചു. ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടലില്‍ പരിക്കേറ്റു. യാരിപ്പോറ സ്വദേശി മുസമ്മില്‍ അഹമ്മദെന്ന ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. പരിക്കേറ്റ സൈനികനെയും പോലീസ് ഉദ്യോഗസ്ഥനെയും ആശുപത്രിയിലേക്ക് മാറ്റി. ഭീകരരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം പ്രദേശം വളഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്.
പുല്‍വാമ ജില്ലയിലെ ലാമില്‍ ഭീകരരുടെ ഒളിത്താവളവും സൈന്യം ഇന്ന് കണ്ടെത്തിയിരുന്നു.

NO COMMENTS