ജമ്മു കശ്മീരില്‍ ഭീകരാക്രമണം ; തീവ്രവാദി കൊല്ലപ്പെട്ടു

163

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനികര്‍ക്കു നേരെ ഭീകരാക്രമണം. കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ഇന്ന് രാവിലെയാണ് ഭീകരാക്രമണമുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് സൈനിക വക്താവ് അറിയിച്ചു. വെള്ളിയാഴ്ച ജമ്മു കശ്മീരിലെ പുഞ്ചില്‍ പാക്കിസ്ഥാന്‍ സൈനികര്‍ നടത്തിയ വെടിവയ്പില്‍ ഒരു ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.