കശ്മീരില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു

164

ശ്രീനഗര്‍: കശ്മീരിലെ മാഛില്‍ മേഖലയില്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു. നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ഭീകരരെ വധിക്കുകയും ചെയ്തു. ഇവരുടെ കൈവശമുണ്ടായിരുന്ന അഞ്ച് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സൈനികനടപടികള്‍ പുരോഗമിക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ പുല്‍വാമ ജില്ലയിലെ സമ്ബൂരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.