കശ്മീരില്‍ ഒരു ലഷ്കര്‍ ഭീകരനെ സൈന്യം വധിച്ചു

190

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളുമായിട്ടുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്കര്‍ ഇ ത്വയ്ബ തീവ്രവാദിയെ സുരക്ഷാ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലെ പാംപോറില്‍ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ലഷ്കര്‍ ഇ തൊയ്ബ അബു ഇസ്മയില്‍ വിമതവിഭാഗത്തിലെ ഉമര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇപ്പോഴും പ്രദേശത്ത് കടുത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. പാംപോറിലെ സംബോറിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇയാളുടെ പക്കല്‍ നിന്ന് ഒരു എകെ47 തോക്കും പിടിച്ചെടുത്തിട്ടുണ്ട്. ജൂലൈ 10ന് അമര്‍നാഥ് യാത്രാ ബസിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ അബു ഇസ്മയില്‍ ഗ്രൂപ്പിന് പങ്കുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. എട്ടു തീര്‍ഥാടകര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.