കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

167

ശ്രീനഗര്‍: കശ്മീരില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ത്രാലിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. സുരക്ഷാ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ഈ വര്‍ഷം ഇതുവരെ 102 ഭീകരരെ വധിച്ചു.പുല്‍വാമ, ഷോപ്പിയാന്‍, അനന്ത്നാഗ് ബന്ദിപോറ, കുപ്വാര, ബുദ്ഗാം എന്നിവിടങ്ങളിലും ഏറ്റുമുട്ടലുകള്‍ നടന്നത്