കാശ്മീരില്‍ സി.ആര്‍.പി.എഫിന് സംഘത്തിന് നേരെ ഭീകരാക്രമണം; ഒരു ജവാന്‍ കൊല്ലപ്പെട്ടു

213

ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യുവരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് വൈകിട്ട് 6:15ന് പന്ദചൗക്ക് മേഖലയിലായിരുന്നു സംഭവം. എ.കെ റൈഫിള്‍സടക്കം വന്‍ ആയുധശേഖരവുമായി എത്തിയ ഭീകരര്‍ പെട്രോളിംഗ് നടത്തുകയായിരുന്ന സി.ആര്‍.പി.എഫിന്റെ 29 ബറ്റാലിയന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തതുടര്‍ന്ന് ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചിരിക്കുകയാണ്.