കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ സൈന്യം വധിച്ചു

224

കശ്മീര്‍: കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. സോപോറിലെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഭീകരര്‍. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തതായും പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നതായും സൈനീക ഉദ്യോഗസ്ഥര്‍ അറിയിച്ചു.