ഉറിയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു

266

കാശ്മീര്‍ : ജമ്മു കാശ്മീരിലെ ഉറി മേഖലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാക് സൈന്യത്തിന്റെ പിന്തുണയോടെ ഉത്തര കശ്മീരില്‍ നടത്തിയ നാലു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ കഴിഞ്ഞ ദിവസം സൈന്യം വിഫലമാക്കിയിരുന്നു. ഏഴു ഭീകരരെ ഈ ആക്രമണത്തില്‍ സൈന്യം കൊലപ്പെടുത്തി. ഗുരെസ്, മാച്ചില്‍, നൗഗാം, ഉറി സെക്ടറുകളിലാണു കഴിഞ്ഞ ദിവസങ്ങളില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമമുണ്ടായത്.

NO COMMENTS