കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു

175

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാര ജല്ലയില്‍ ഭീകരര്‍ നടത്തിയ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. മച്ചില്‍ സെക്ടറില്‍ ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നത് ചൊവ്വാഴ്ച രാത്രിതന്നെ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിര്‍ത്തിയില്‍ ഇവരെ കണ്ടെത്തിയപ്പോള്‍ ഇരുട്ടിന്റെയും വനത്തിന്റെയും മറപറ്റി രക്ഷപ്പെടാന്‍ ഭീകരര്‍ ശ്രമം നടത്തി. തുടര്‍ന്ന് ഇവര്‍ക്കുനേരെ സൈന്യം വെടിവക്കുകയായിരുന്നു. ഭീകരര്‍ തിരികെ വെടിയുതിര്‍ത്തു. ഇതേതുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി മൂന്നുതവണ പാക്കിസ്ഥാനില്‍ നിന്നു നുഴഞ്ഞുകയറ്റ ശ്രമമുണ്ടായെന്ന് സൈനിക വക്താവ് അറിയിച്ചു.

NO COMMENTS