കശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

165

സോപാര്‍: കശ്മീരിലെ സോപാറില്‍ നടന്ന ഏറ്റമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇപ്പോഴും ആക്രമണം തുടരുകയാണ്. പുലര്‍ച്ചെ മൂന്നുമണിയോടെ ഭീകരര്‍ സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സോപോറില്‍ ഇന്നലെ ജമ്മുകശ്മീര്‍ ബാങ്കിന്റെ ശാഖയ്ക്കു സമീപം പോലീസ് സംഘത്തിനുനേര്‍ക്ക് ഭീകരരുടെ ഗ്രനേഡ് ആക്രമണം നടന്നിരുന്നു. നാലു പോലീസുകാര്‍ക്കു പരുക്കേറ്റിരുന്നു. ബാങ്ക് കൊള്ളയടിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ഭീകരരാണ് ഇവരെന്നാണ് നിഗമനം.

NO COMMENTS