കശ്മീരി​ൽ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; നാ​ലു ഭീ​ക​ര​രെ വ​ധി​ച്ചു

185

കശ്മീർ: കശ്മീരി​ൽ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ന്നു നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച നാ​ലു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. രാം​പു​ർ സെ​ക്ട​റി​ലാ​ണ് സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ഏ​റ്റു​മു​ട്ടി​യ​ത്. പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ ഭീ​ക​ര സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​തു​കൂ​ടാ​തെ, ത്രാ​ലി​ൽ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ൽ തു​ട​ങ്ങി​യ​താ​യി ഡി​ജി​പി ശേ​ഷ് പോ​ൾ വെ​യ്ദ് ട്വീ​റ്റ് ചെ​യ്തു. മൂ​ന്നു ഭീ​ക​ര​ർ ഇ​വി​ടെ കു​ടു​ങ്ങി​യ​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ട്. കശ്മീ​രി​ലെ പ്ര​ധാ​ന പാ​ത​ക​ളെ​ല്ലാം മ​ഞ്ഞു മൂ​ടി​യ​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ കശ്മീരി​ലേ​ക്കു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മ​ങ്ങ​ളി​ൽ വ​ൻ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യി സൈ​ന്യം അ​റി​യി​ച്ചു. ഇ​തി​ന് പാ​ക് സൈ​ന്യ​ത്തി​ന്റെ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് സൂചന.
ക​ഴി​ഞ്ഞ ദി​വ​സം പാ​ക് പോ​സ്റ്റു​ക​ൾ​ക്ക് നേ​ർ​ക്ക് സൈ​ന്യം ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ത്യ പു​റ​ത്തു​വി​ട്ടി​രു​ന്നു.

NO COMMENTS

LEAVE A REPLY