ജമ്മു കശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

270

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. കശ്മീരിലെ കന്ദ്വാരയിലാണ് സംഭവം. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് വധിച്ചത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നോര്‍ത്ത് കശ്മീരിലെ കുപ് വാര ജില്ലയിലെ വാരിപ്പോര ഗ്രാമത്തിലായിരുന്നു ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരരാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. സൈനിക ഓപ്പറേഷനില്‍ സുരക്ഷാ സൈന്യത്തിനോ ഗ്രാമീണര്‍ക്കോ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഭീകരരെക്കുറിച്ച്‌ വിവരം ലഭിച്ചതോടെ സൈന്യം പ്രദേശം വളഞ്ഞ് ഭീകരരെ വധിക്കുകയായിരുന്നു. ആയുധങ്ങളും സൈനിക ദൗത്യത്തില്‍ പിടിച്ചെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY