തിരിച്ചടിച്ച്‌ ഇന്ത്യന്‍ സൈന്യം: ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു

231

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രണ്ട് ജവാന്‍മാരെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ പാക് നടപടിക്കെതിരെ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ഏഴോളം പാക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാക്ക് റേഞ്ചേഴ്സ് നടത്തിയ റോക്കറ്റാക്രമണത്തിലാണ് സുബേധാർ പരംജിത് സിങ്, ബിഎസ്എഫ് ഹെഡ് കോൺസ്റ്റബിൾ പ്രേം സാഗർ എന്നീ സൈനികർ വീരമൃത്യു വരിച്ചത്. സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടി നിന്ദ്യവും മനുഷ്യത്വരഹിതവുമാണെന്ന് കേന്ദ്ര സർക്കാർ ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു.ആക്രമണത്തില്‍ രണ്ട് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ന്നു. കൃഷ്ണ ഘട്ടി മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കൃപാന്‍, പിമ്പിള്‍ പോസ്റ്റുകളാണ് സൈന്യം തകര്‍ത്തത്.തിരിച്ചടിയ്ക്ക് പൂര്‍ണ അധികാരം നല്‍കിയതായി പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചരുന്നു.647 മുജാഹിദ്ദീന്‍ ബറ്റാലിയനിലെ അഞ്ചു മുതല്‍ എട്ടോളം പാക് സൈനികരാണ് ഈ സൈനീക പോസ്റ്റുകളിലുണ്ടായിരുന്നതെന്നാണ് വിവരം. നേരത്തെ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യന്‍ ഭാഗത്തേക്ക് 250 മീറ്ററിലേറെ കടന്നുകയറിയ പാക് സൈന്യം വെടിവെപ്പില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യന്‍ സുരക്ഷാ സൈനികരുടെ തലയറുക്കുകയും മൃതശരീരം വികലമാക്കുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY