അതിര്‍ത്തിയില്‍ പാക് വെടിവെപ്പില്‍ പത്തുവയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു

252

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ന് വൈകിട്ടുണ്ടായ പാക് വെടിവെപ്പില്‍ പത്തുവയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് വെടിവെപ്പുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

NO COMMENTS

LEAVE A REPLY