കളക്ടറുടെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്കില്‍ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തി

69

കാസര്‍കോട് : ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബൂവിന്റെ നേതൃത്വത്തില്‍ കാസര്‍കോട് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തി.അദാലത്തില്‍ 33 പരാതികളില്‍ 13 എണ്ണത്തില്‍ കളക്ടര്‍ തത്സമയം പരാതി കാരുമായി സംവദിച്ചു.അക്ഷയ കേന്ദ്രങ്ങളില്‍ ഒരുക്കിയ സംവിധാനം വഴിയാണ് പരാതിക്കാര്‍ കളക്ടറുമായി സംവദിച്ചത്. മുളിയാര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലെ കമ്മ്യൂണിറ്റി ഹാളില്‍ വൈദ്യൂതി ലഭ്യമാക്കണമെന്ന പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് കളക്ടര്‍ ആവിശ്യപ്പെട്ടു.കുറ്റിക്കോല്‍

പഞ്ചായത്തിലെ കുന്നുമ്മല്‍ പട്ടിക വര്‍ഗ്ഗ കോളനിയിലേക്ക് റോഡ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന പരാതിയില്‍ ജില്ലാതലത്തില്‍ ഇതിന് ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ അനുമതി ലഭിച്ചാലുടന്‍ നിര്‍മ്മാണം തുടങ്ങുമെന്നും കളക്ടര്‍ അറിയിച്ചു.ജോലി സംബന്ധിച്ച പരാതി,കടം എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള പരാതി,കുടിവെള്ളം,വൈദ്യുതി ലഭ്യമല്ലെന്നുള്ള പരാതി,ഭൂമിക്ക് പട്ടയം അനുവദിക്കണമെന്ന പരാതി തുടങ്ങിയയാണ് ലഭിച്ച പരാതികള്‍.കളക്ടര്‍ നടത്തിയ രണ്ടാമത്തെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്താണ് ഇത്.

നാളെ(19) ഹോസ്ദുര്‍ഗ്ഗ് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടത്തും.പുതിയ പരാതിക്കാര്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ വഴി കളക്ടറുമായി തത്സമയം സംവദിക്കുന്നതിന് നാളെ(ജൂണ്‍ 19)അവസരം ഉണ്ടായിരിക്കും.ഉച്ചയ്ക്ക് രണ്ട് മുതലാണ് അദാലത്ത്.സി.എം.ഡി.ആര്‍ എഫ് ചികിത്സാ ധനസഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍.ആര്‍.എം കേസുകള്‍ എന്നിവ ഒഴികെയുളള പരാതികളാണ് അദാലത്തില്‍ പരിഗണിക്കുക.

കളക്ടറേറ്റില്‍ നടന്ന ഓണ്‍ലൈന്‍ അദാലത്തില്‍ എഡിഎം എന്‍ ദേവീദാസ്,കാസര്‍കോട് ആര്‍ ഡി ഒ ടി ആര്‍ അഹമ്മദ് കബീര്‍,ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍ ) കെ രവികുമാര്‍,കാസര്‍കോട് തഹസില്‍ദാര്‍ കെ രാജന്‍,എന്‍ ഐ സി ഓഫീസര്‍ കെ രാജന്‍, ,അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ എം എസ് അജീഷ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

NO COMMENTS