കാ​സ​ര്‍​ഗോ​ഡ് ഇന്ന് 157 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥിരീകരിച്ചു

76

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇന്ന് 157 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥിരീകരിച്ചു . 142 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും നാ​ലു പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും എ​ട്ട് പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. മൂ​ന്നു പേ​രു​ടെ ഉ​റ​വി​ടം ല​ഭ്യ​മ​ല്ല. 198 പേ​ര്‍​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​തെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ഹെ​ല്‍​ത്ത്) ഡോ. ​എ.​വി. രാം​ദാ​സ് പ​റ​ഞ്ഞു.

വീ​ടു​ക​ളി​ല്‍ 4391 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1093 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 5484 പേ​രാ​ണ്. പു​തി​യ​താ​യി 216 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം പു​തി​യ​താ​യി 1072 സാ​ന്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 712 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 264 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 241 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു.

ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 126 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. 4682 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 536 പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​രും 387 പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി​യ​വ​രും 3759 പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെയു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 3406 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 34 ആ​യി.

NO COMMENTS