കാസര്‍കോട് ഇന്ന് 71 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . 70 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ – രോഗമുക്തി – 55

10

കാസര്‍കോട്: ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 70 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 55 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 22870 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1072 പേര്‍ വിദേശത്ത് നിന്നെത്തിയവരും 839 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21686 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

 നിലവില്‍ 944 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 676 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 240. വീടുകളില്‍ 7055 പേരും സ്ഥാപനങ്ങളില്‍ 367 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തി ലുള്ളത് 7422 പേരാണ്. പുതിയതായി 562 പേരെ കൂടി നിരീക്ഷണത്തിലാക്കി. 

സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1258 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 206 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 339 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 110 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 55 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

NO COMMENTS