കാസര്‍കോട് ഇന്ന് 122 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു – .സമ്പര്‍ക്കത്തിലൂടെ 113

10

കാസര്‍കോട് : ഇന്ന് ജില്ലയില്‍ 122 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു . സമ്പര്‍ക്കത്തിലൂടെ 113 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 114 പേര്‍ക്ക് രോഗം ഭേദമായെന്ന് കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് പറഞ്ഞു.

21814 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1042 പേര്‍ വിദേശത്ത് നിന്നെത്തിയവരും 825 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 19947 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20498 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 231 ആയി. നിലവില്‍ 1085 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 723 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. 

നിരീക്ഷണത്തിലുള്ളത് 8287

വീടുകളില്‍ 7809 പേരും സ്ഥാപനങ്ങളില്‍ 478 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 8287 പേരാണ്. പുതിയതായി 1368 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1778 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു( ആര്‍ ടി പി സി ആര്‍ 323, ആന്റിജന്‍ 1455). 351 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

977 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 132 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 96 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

NO COMMENTS