വോട്ടെണ്ണല്‍ കേന്ദ്രങ്ങൾ ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിൻറെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി

30

കാസര്‍കോട്​: നിയമസഭ തെരഞ്ഞെടുപ്പി​ന്റെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ അന്തിമ ഒരുക്കങ്ങള്‍ പരിശോധിക്കു ന്നതിന് ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബുവി​ന്‍െറ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. മഞ്ചേശ്വരം മണ്ഡലത്തിന്‍റ വോട്ടെണ്ണല്‍ കേന്ദ്രമായ കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കാസര്‍കോട് മണ്ഡലത്തി​ന്റെ വോട്ടെണ്ണല്‍ കേന്ദ്രമായ കാസര്‍കോട് ഗവ. കോളജിലും ഉദുമ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രമായ പെരിയ ഗവ. പോളിടെക്നിക് കോളജിലുമാണ്​ കലക്​ടര്‍ സന്ദര്‍ശനം നടത്തിയത്​.

തപാല്‍ ബാലറ്റ്, സര്‍വിസ് വോട്ടുകള്‍ ഉള്‍​െപ്പടെയുള്ളവക്ക് ഒരുക്കിയ ക്രമീകരണങ്ങള്‍ പരിശോധിച്ചു. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. ഇലക്​ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ്, ജില്ല ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ കെ. രാജന്‍ എന്നിവരും കലക്​ടര്‍ക്കൊപ്പം ഉണ്ടായിരുന്നു. കുമ്ബള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മഞ്ചേശ്വരം വരണാധികാരി എം.കെ. ഷാജി, ഉപവരണാധികാരി എസ്.

അനുപം, തഹസില്‍ദാര്‍ എം.ജെ. ഷാജുമോന്‍ എന്നിവര്‍ പങ്കെടുത്തു. കാസര്‍കോട് ഗവ. കോളജിലെ സന്ദര്‍ശനത്തില്‍ കാസര്‍കോട് വരണാധികാരി പി.ഷാജു, ഉപവരണാധികാരി ജി. രാജേഷ്‌കുമാര്‍, തഹസില്‍ ദാര്‍ ടി. വിജയന്‍ തുടങ്ങിയവര്‍ പങ്കാളികളായി. പെരിയ ഗവ.പോളിടെക്നിക് കോളജില്‍ ഉദുമ വരണാധികാരി സി.എല്‍. ജയ ജോസ് രാജ്, ഉപവരണാധികാരി ആര്‍.കെ. സുനില്‍, തഹസില്‍ദാര്‍ പി. പ്രേംരാജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് 885 ജീവനക്കാര്‍ കാസര്‍കോട്​: വോട്ടെണ്ണലിന് ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളി ലേക്കായി 885 ജീവനക്കാരെ നിയമിച്ചു. 295 വീതം കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്​റ്റന്‍റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍ എന്നിങ്ങനെയാണ് നിശ്ചയിച്ചത്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍. ഇവര്‍ക്ക് ഏപ്രില്‍ 23, 24 തീയതികളില്‍ കാസര്‍കോട് ഗവ. കോളജില്‍ ക്ലാസ് നല്‍കും. 23ന് രാവിലെ 10ന് കൗണ്ടിങ് സൂപ്പര്‍വൈസര്‍ മാര്‍ക്കും ഉച്ച രണ്ടിന് കൗണ്ടിങ് അസിസ്​റ്റന്‍റുമാര്‍ക്കും 24ന് രാവിലെ 10ന് മൈക്രോ ഒബ്സര്‍വര്‍മാര്‍ക്കും ക്ലാസ് നല്‍കും.

NO COMMENTS