കാസര്‍ഗോഡ്‌ ജില്ല രാജ്യത്തിനു മാതൃക

75

കാസര്‍ഗോഡ്‌ : രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളെ ചികിത്സിച്ച്‌ ഭേദമാക്കി കാസര്‍ഗോഡ്‌ ജില്ല. കൊറോണ വൈറസ് പ്രതിരോധത്തില്‍ രാജ്യത്തിനു മാതൃക കേരളത്തിലെ കാസര്‍ഗോഡ്‌ ജില്ലയായി.

കേരളത്തില്‍ രണ്ടാം ഘട്ടത്തിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ കാസര്‍ഗോഡ്‌ ജില്ല വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു. മാര്‍ച്ച്‌ 16നാണ് സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും.

കൂടാതെ, കൊറോണ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ജില്ലയില്‍ കര്‍ശനമായാണ് നടപ്പാക്കിയത്. ഇത് രോഗ വ്യാപനത്തിന്‍റെ തോത് കുറച്ചുവെന്ന് മാത്രമല്ല പൂര്‍ണമായും കാര്യങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ട് വരുകയും ചെയ്തു.

കാസര്‍ഗോസ് 7 മേഖലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ മേഖലകളിലെ 75,000 പേരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ഇതിനകം ശേഖരിച്ച്‌ കഴിഞ്ഞു.10 ദിവസത്തിനിടെ 68 ശതമാനം രോഗികളും വൈറസ് ഭേദമായി ആശുപത്രി വിട്ടതോടെ ജില്ലയുടെ പ്രതിരോധം രാജ്യത്തിന് മാതൃകയാകുകയാണ്.ആരോഗ്യ രംഗത്തെ പരിമിതികള്‍ വെല്ലുവിളിയായിരുന്നെങ്കിലും ജില്ല ഇന്ന് പൂര്‍ണമായും അതിജീവനത്തിന്‍റെ പാതയിലാണ്. ജില്ലാ-ജനറല്‍ ആശുപത്രികള്‍ക്കൊപ്പം 10 സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളും 38 പിഎച്ച്‌സികളും മാത്രമായിരുന്നു ജില്ലയുടെ സന്നാഹങ്ങള്‍.രോഗവ്യാപനം പൂര്‍ണമായും തടയുകയെന്ന ലക്ഷ്യത്തോടെ പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കുകയാണ് ജില്ലാ ഭരണകൂടം.

NO COMMENTS