കാസര്‍ഗോഡ് – നിരോധനാജ്ഞ

62

കാസര്‍ഗോഡ്: മഞ്ചേശ്വരം, കുമ്പള , കാസര്‍കോട്, ഹൊസ്ദുര്‍ഗ്, നീലേശ്വരം പോലീസ് സ്റ്റേഷന്‍ ഉൾപ്പടെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് ജില്ല കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ഈ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ച് വരെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ.

സാനിറ്റൈസര്‍, മാസ്ക്, രണ്ട് മീറ്റര്‍ ശാരീരിക അകലം എന്നിവ കര്‍ശനമായി പാലിക്കണം.ഓട്ടോ, ടാക്സി പൊതുഗതാഗത സംവിധാനങ്ങളും പൊതു ഇടങ്ങളിലുള്ള കൂടിച്ചേരലുകളും പൊതു ഇടങ്ങളിലേ ക്കുള്ള അനാവശ്യ യാത്രകളും ജില്ലയില്‍ നിരോധിച്ചു.

NO COMMENTS