എയര്‍സെല്‍-മാക്സിസ് കേസ് : കാര്‍ത്തി ചിദംബരം സിബിഐയുടെ ചോദ്യം ചെയ്യലിന് ഹാജരായില്ല

169

ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് കേസില്‍ കാര്‍ത്തി ചിദംബരം സിബിഐക്കു മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായില്ല. വിദേശ വിനിമയച്ചട്ട ലംഘനം അടക്കമുള്ള കേസുകളില്‍ ചോദ്യം ചെയ്യാനാണ് സിബിഐ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ കാര്‍ത്തി ഹാജരാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അന്വേഷണ ഏജന്‍സിയെ അറിയിച്ചു. കേസില്‍ എല്ലാ പ്രതികളെയും പ്രത്യേക കോടതി വിട്ടയച്ചതാണ്. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം ഇല്ലാതായിട്ടുണ്ടെന്നും കാര്‍ത്തിയുടെ അഭിഭാഷകന്‍ സിബിഐക്ക് അയച്ച വിശദീകരണക്കുറിപ്പില്‍ പറയുന്നു.