കാവേരി നദീജല പ്രശ്നത്തില്‍ കര്‍ണാടക ആര്‍ടിസി സര്‍വ്വീസുകള്‍ക്ക് നഷ്ടം 4 കോടി രൂപ

204

ബെംഗളുരു: കാവേരി നദീജല പ്രശ്നത്തില്‍ കര്‍ണാടക ആര്‍ടിസി സര്‍വ്വീസുകള്‍ മുടക്കിയതില്‍ നഷ്ടം സംഭവിച്ചത് 4 കോടിയിലധികം രൂപയെന്ന് കണക്കുകള്‍. ഈ മാസം തുടക്കം മുതല്‍ 22-ാം തിയതി വരെയുള്ള ദിവസങ്ങളില്‍ നിര്‍ത്തിവെച്ചത് 500ലധികം സര്‍വ്വീസുകളായിരുന്നു.കേരളത്തിലേക്കും തമിഴ് നാട്ടിലേക്കുമുള്ള സര്‍വ്വീസുകളാണ് പ്രധാനമായും നിര്‍ത്തിവെച്ചത്. എന്നാല്‍ തമിഴ് നാട്ടിലേക്കുള്ള സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരുന്നു.
കാവേരി പ്രശ്നത്തില്‍ വിധി വന്നതിനെ തുടര്‍ന്ന് ബെംഗളുരുവില്‍ 13-ാം തിയ്യതി കര്‍ഫ്യു പ്രഖ്യാപിക്കുകയും അന്നേ ദിവസത്തില്‍ തമിഴ്നാട് രജിസ്ട്രേഷന്‍ വാഹനങ്ങള്‍ തീ വെയ്ക്കുകയും ചെയ്തിരുന്നു.തമിഴ്നാട് വഴി കേരളത്തിലേക്ക് പോകുന്ന സര്‍വ്വീസുകളും ഇതോടെ നിര്‍ത്തലാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY