കര്‍ണാടക സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നു

219

ബംഗളുരു: സംസ്ഥാനത്തെ ചെറുകിട കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തീരുമാനിച്ചു. 8,167 കോടിരൂപയുടെ കാര്‍ഷിക വായ്പയാണ് എഴുതിത്തള്ളുക. സര്‍ക്കാരിന്റെ ഈ തീരുമാനം 22 ലക്ഷം കര്‍ഷകര്‍ക്കാണ് പ്രയോജനം ചെയ്യുക. സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തുവന്നിരിക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം.2017 ജൂണ്‍ 20 വരെ അനുവദിച്ച 50,000 രൂപവരയെുള്ള കടങ്ങളാണ് എഴുതിത്തള്ളുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സമാനമായ രീതിയില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനമെടുത്തിരുന്നു. ചെറുകിട കര്‍ഷകരുടെ രണ്ട് ലക്ഷംവരെയുള്ള കടങ്ങള്‍ എഴുതിത്തള്ളാനാണ് അമരീന്ദര്‍ സിംഗ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

NO COMMENTS