കപില്‍ദേവിന് ഹൃദയാഘാതം

42

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന് ഹൃദയാഘാതം . ഡല്‍ഹിയിലെ ആശുപത്രിയില്‍ കപിലിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരിക്കുകയാണ്. കപില്‍ദേവ് സുഖംപ്രാപിച്ചുവരുന്നതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

1983ല്‍ ഇന്ത്യന്‍ ടീമിനെ ആദ്യമായി ലോകകപ്പ് ജേതാക്കളാക്കിയത് കപിലിന്റെ ക്യാപ്‌റ്റന്‍സിയിലാണ്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പേസറും ഓള്‍റൗണ്ടറുമാണ് കപില്‍ദേവ്.