മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി നിരാശജനകമെന്ന് കാന്തപുരം

213

കോഴിക്കോട്: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയ്ക്കെതിരെ കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ . മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി നിരാശജനകമാണെന്നും മുത്തലാഖ് മത സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിപുനഃപ്പരിശോധിക്കണമെന്നും കാന്തപുരം പറഞ്ഞു.