കണ്ണൂര്‍ കൊലപാതകം അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

208

തിരുവനന്തപുരം: കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കൊലപാതകം അത്യന്തം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂരിലേത് ഒറ്റപ്പെട്ട സംഭവമാണ്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊലപാതകം സമാധാന ശ്രമങ്ങള്‍ക്ക് വിഘാതമാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കണ്ണൂരില്‍ ആര്‍ എസ് എസ് നേതാവ് ബിജു കൊല്ലപ്പെട്ടത്. ധനരാജ് വധക്കേസിലെ പന്ത്രണ്ടാം പ്രതിയാണ് ബിജു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഇന്ന് ബി ജെ പി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

NO COMMENTS

LEAVE A REPLY