കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോബേറ്

164

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോബേറ്. കണ്മൂര്‍ കോടിയേരിയിലാണ് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ബോബെറിഞ്ഞ ശേഷം വീട് തല്ലിതകര്‍ത്തത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം.സിപിഎം കോടിയേരി ലോക്കല്‍ കമ്മറ്റി അംഗം കെവി വിജേഷ്, പ്രവര്‍ത്തകനായ എംവി രതീഷ് എന്നിവരുടെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പത്തോളം പേരടങ്ങിയ സംഘമാണ് ആക്രമത്തിന് പിന്നില്‍.വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞ ശേഷം അതിക്രമിച്ച്‌ കയറി ഫര്‍ണിച്ചറുകളും വീടിന്റെ ജനല്‍ ചില്ലുകളും അടിച്ച്‌ തകര്‍ത്തു. വീടുകള്‍ അലങ്കോലമാക്കി. കണ്ണൂരില്‍ കുറച്ച്‌ നാളുകളായി ആര്‍എസ്‌എസ്-സിപിഎം സംഘര്‍ഷം രൂക്ഷമാണ്.
കണ്ണൂരിലെ അക്രമമുണ്ടായ സ്ഥലങ്ങളില്‍ കേന്ദ്രത്തില്‍ നിന്നെത്തിയ ബിജെപി നേതാക്കള്‍ ഇന്ന് സന്ദര്‍ശനം നടത്തി. അതിനിടെയാണ് സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ അക്രമം നടന്നിരിക്കുന്നത്. വീട്ടിലുണ്ടായിരുന്ന സത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY