കൂത്തുപറമ്പില്‍ മൂന്നു ദിവസത്തേക്കു നിരോധനാജഞ പ്രഖ്യാപിച്ചു

166

കണ്ണൂര്‍• സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ കൊലപാതകത്തെ തുടര്‍ന്നു കണ്ണൂര്‍ കൂത്തുപറമ്പില്‍ സിപിഎം – ആര്‍എസ്‌എസ് സംഘര്‍ഷം തുടരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു കൂത്തുപറമ്പില്‍ മൂന്നു ദിവസത്തേക്കു നിരോധനാജഞ പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് ആറു മുതല്‍ 14നു വൈകിട്ട് ആറുവരെയാണു നിരോധനാജ്ഞ. ആയുധങ്ങള്‍, കല്ലുകള്‍, നശീകരണ വസ്തുക്കള്‍, അക്രമത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന മറ്റു വസ്തുക്കള്‍ എന്നിവ കൊണ്ടു പോകുന്നതും സൂക്ഷിക്കുന്നതും ശേഖരിക്കുന്നതും വിലക്കിയിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി കെ.സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അറിയിച്ചു. പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗം കെ.മോഹനന്‍ ആണ് കൊല്ലപ്പെട്ടത്.പാതിരിയാട് കള്ളുഷാപ്പില്‍ കയറി വെട്ടികൊലപ്പെടുത്തുകയായിരുന്നു. കള്ളുഷാപ്പ് തൊഴിലാളിയായിരുന്നു മോഹനന്‍. വാനില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സിപിഎം ഇന്നു കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY