കൂത്തുപറമ്പില്‍ ആര്‍എസ്‌എസ്‍ പ്രവര്‍ത്തകന്റെ ബൈക്ക് തീയിട്ടു നശിപ്പിച്ചു

185

കണ്ണൂര്‍ • കൂത്തുപറമ്ബ് പടുവിലായിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ ബൈക്ക് തീയിട്ടു നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പാതിരിയാട് എംഒപി റോഡിലാണ് സംഭവം. വിവാഹ വീട്ടില്‍ നിന്നു പുലര്‍ച്ചെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയ പടിഞ്ഞാറെ വീട്ടില്‍ സായൂജിന് നേരെ എംഒപി റോഡില്‍ പതിയിരുന്ന ഒരു സംഘം ബോംബെറിഞ്ഞതായി ആരോപണമുണ്ട്.സായൂജ് ബൈക്ക് ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെട്ടുവത്രെ. തുടര്‍ന്ന് സംഘം മോട്ടോര്‍ ബൈക്ക് തീവച്ച്‌ നശിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. KL 58 H 9 261 എന്ന ബൈക്കാണ് കത്തി നശിച്ചത്. കൂത്തുപറമ്ബ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.