രാ​ത്രി വൈ​കി​യു​ള്ള ഫോ​ണ്‍ വി​ളി​യി​ല്‍ സംശയിച്ചു ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി .

191

കൊ​ച്ചി: രാ​ത്രി വൈ​കി​യു​ള്ള ഫോ​ണ്‍ വി​ളി​യി​ല്‍ സംശയിച്ചു ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി . ക​ണ്ണ​മാ​ലി കു​തി​രൂ​ര്‍​ക്ക​രി വ​ലി​യ​വീ​ട്ടി​ല്‍​ പറമ്പ് ഷേ​ളിയാണ് ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്.(44) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് സേ​വ്യ​ര്‍ (67) നെ ​വെ​ള്ളി രാ​വി​ലെ ക​ണ്ണ​മാ​ലി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

രാ​ത്രി വൈ​കി​യു​ള്ള ഫോ​ണ്‍ വി​ളി​യി​ല്‍ സം​ശ​യം ആ​രോ​പി​ച്ചാ​ണു പ്ര​തി കൃ​ത്യം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ടു​ത്ത​കാ​ല​ത്താ​യി ഷേ​ര്‍​ളി മ​റ്റാ​ര​യോ നി​ര​ന്ത​ര​മാ​യി ഫോ​ണ്‍ ചെ​യ്യാ​റു​ണ്ടെ​ന്നും അ​തു നി​ര്‍​ത്ത​ണ​മെ​ന്നും താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഷേ​ളി അ​ത് കൂ​ട്ടാ​ക്കി​യി​ല്ല. വ്യാ​ഴാ​ഴ്ച അ​ര്‍​ധ​രാ​ത്രി ഫോ​ണ്‍ വി​ളി​ക്കു​ന്ന​ത് ക​ണ്ട പ്ര​തി മൊ​ബൈ​ല്‍ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങു​ക​യും മേ​ല​ല്‍ ഫോ​ണ്‍ വി​ളി​ക്ക​രു​തെ​ന്ന് താ​ക്കീ​ത് ന​ല്‍​കു​ക​യും ചെ​യ്തു. ഇ​നി​യും താ​ന്‍ ഫോ​ണ്‍ വി​ളി​ക്കു​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഇ​രു​വ​രും വാ​ക്കേ​റ്റ​മാ​യി.

ത​ര്‍​ക്കം മൂ​ര്‍​ച്ഛി​ച്ച​തോ​ടെ സേ​വ്യ​ര്‍ ഭാ​ര്യ​യെ മ​ര്‍​ദ്ദി​ക്കു​ക​യും തോ​ര്‍​ത്ത് കൊ​ണ്ട് ക​ഴു​ത്തി​ല്‍ വ​രി​ഞ്ഞു​മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഈ ​സ​മ​യം മ​ക​ന്‍ ഉ​ണ്ണി (19) വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ചാ​യ്പ്പി​ല്‍ ഉ​റ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. പു​ല​ര്‍​ച്ചെ സേ​വ്യ​ര്‍ ത​ന്നെ​യാ​ണു വി​വ​രം പോ​ലീ​സി​ല്‍ വി​ളി​ച്ചു പ​റ​ഞ്ഞ​ത്. പേ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും തു​ണി​ക​ള്‍ സ​ഞ്ചി​യി​ലാ​ക്കി ക​ട​ന്നു​ക​ള​യാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു സേ​വ്യ​ര്‍. പോ​ലീ​സ് എ​ത്തി​യ ശേ​ഷ​മാ​ണ് അ​മ്മ കൊ​ല്ല​പ്പെ​ട്ട വി​വ​രം മ​ക​ന്‍ അ​റി​ഞ്ഞ​ത്.

സേ​വ്യ​റും ഷേ​ളി​യും ത​മ്മി​ല്‍ ഫോ​ണ്‍ വി​ളി​യു​ടെ പേ​രി​ല്‍ നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ടെ​ന്ന് മ​ക​ന്‍ പ​റ​ഞ്ഞു. ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​വ​രി​കെ​യാ​ണ്. സി​ഐ കെ.​എ​ല്‍. സ​ജി​മോ​ന്‍, എ​സ്‌ഐ വി​ല്യം​സ്, എ​എ​സ്‌ഐ അ​ഭി​ജി​ത്ത്, സേ​വ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

NO COMMENTS