ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കാ​ന്‍ മാ​ണി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് കാനം രാജേന്ദ്രന്‍

215

തി​രു​വ​ന​ന്ത​പു​രം: ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ക്കാ​ന്‍ മാ​ണി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാ​ണി​യി​ല്ലാ​തെ എ​ല്‍​ഡി​എ​ഫ് വി​ജ​യി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി. ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ എ​ല്‍​ഡി​എ​ഫ് നേ​തൃ​യോ​ഗ​ത്തി​ല്‍ ധാ​ര​യാ​യെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണ​ത്തി​ല്‍ സി​പി​ഐ കൈ​ക്കൊ​ണ്ടി​ട്ടു​ള്ള നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ല. മാ​ണി​യു​ടെ പി​ന്തു​ണ​യി​ല്ലാ​തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മു​ന്പും വി​ജ​യി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു വ​ര്‍​ഷ​ത്തെ എ​ല്‍​ഡി​എ​ഫ് ഭ​ര​ണം​കൊ​ണ്ട് സ്ഥി​തി മാ​റി​യി​ട്ടില്ലെന്നും കാ​നം പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​രി​ക്കു​ന്ന വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര​നേ​തൃ​ത്വം തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും കാ​നം വ്യ​ക്ത​മാ​ക്കി.

NO COMMENTS