തലക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് കാനം രാജേന്ദ്രൻ

157

തിരുവനന്തപുരം: സിപിഐയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. തലയ്ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയെ എതിര്‍ക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രൂപരേഖ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ. ഇത് വിശദമായി പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടുക്കിയില്‍ മന്ത്രി എം എം മണി നടത്തിയ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി ജില്ലാ സെക്രട്ടറി പറയുമെന്നും കാനം വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത കോട്ടയത്തെ പൊതുയോഗത്തില്‍ വച്ചാണ് തിരുവഞ്ചൂര്‍ സിപിഐയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത്.

NO COMMENTS