ശബരിമല വിധി ഏറ്റവും മികച്ചതെന്ന് കമല്‍ഹാസന്‍

202

ചെന്നൈ : ആരാധനയ്ക്ക് സ്ത്രീക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ ശബരിമല വിധി ഏറ്റവും മികച്ചതെന്ന് നടൻ കമല്‍ഹാസന്‍. ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുക തന്നെ വേണമെന്ന് കമൽഹാസൻ അഭിപ്രായപ്പെട്ടു.

NO COMMENTS