പിണറായി വിജയന്‍ അഭിനേതാവല്ലാത്തതിനാലാണ് താന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്ന്‍ കമല്‍ ഹാസന്‍

200

കൊച്ചി : പിണറായി വിജയന്‍ അഭിനേതാവല്ലാത്തതിനാലാണ് താന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്ന്‍ നടന്‍ കമല്‍ ഹാസന്‍. അദ്ദേഹവുമായുള്ള അടുപ്പത്തിന് പിന്നില്‍ പല കാരണങ്ങളുണ്ട്. നിങ്ങള്‍ ലെഫ്റ്റാണോ എന്ന‌് പലരും ചോദിക്കാറുണ്ട്. ഞാന്‍ ഇടതോ വലതോ അല്ല, നടുവിലാണ്. അതിനര്‍ഥം ഇങ്ങോട്ടും അങ്ങോട്ടും ഇല്ലെന്നല്ല. മികച്ചതു തെരഞ്ഞെടുക്കാന്‍ വേണ്ടിയാണ് ആ സ്ഥാനത്തു നില്‍ക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. ദിലീപിനെ എഎംഎംഎയിലേക്ക‌് തിരിച്ചെടുത്ത നടപടിയെയും കമല്‍ഹാസന്‍ വിമര്‍ശിച്ചു. ചര്‍ച്ചകള്‍ക്കു ശേഷം വേണമായിരുന്നു നടന്‍ ദിലീപിനെ എഎംഎംഎയിലേക്ക‌് തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS