സ്റ്റാര്‍ട്ട് അപ്പ് സാധ്യതകളുമായി കല്പ ഗ്രീന്‍ ചാറ്റ്

50

കാസറഗോഡ് : കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള അഗ്രി ബിസിനസ് ഇന്‍ക്യൂബേറ്ററും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയോജിച്ച് നടത്തി വരുന്ന വാരാന്ത്യ കല്പ ഗ്രീന്‍ വെബ് ചാറ്റ് സീരീസില്‍ ജൂലൈ 18 ന് സ്റ്റാര്‍ട്ടപ്പ് സാധ്യതകളും സാമ്പത്തിക സഹായങ്ങളും എന്ന വിഷയത്തില്‍ കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ പ്രൊജക്റ്റ് ഡയറക്ടര്‍ റിയാസ് പി.എം, ലീഡ് ബാങ്ക് മാനേജര്‍ കെ കണ്ണന്‍ എന്നിവര്‍ ക്ലാസ് കൈകാര്യം ചെയ്യും.

രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടി കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സോഷ്യല്‍ സയന്‍സ് വിഭാഗം തലവന്‍ ഡോ കെ മുരളീധരന്‍ നിയന്ത്രിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി www.cpcriagribiz.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 8129182004 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണം

NO COMMENTS