ഹര്‍ത്താല്‍ ഭക്തരോടുള്ള യുദ്ധപ്രഖ്യാപനമെന്ന് കടകംപള്ളി സുരേന്ദ്രൻ

140

തിരുവനന്തപുരം : ഹിന്ദു ഐക്യവേദിയുടെ പ്രസിഡന്റ് ശശികലയുടെ അറസ്റ്റിൽ തെറ്റില്ലെന്ന് ദേ​വ​സ്വം​മ​ന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ വർഗീയതയുടെ വിഷം ചീറ്റി അവിടെ കലാപഭൂമിയാക്കി തീർക്കുകയാണ് ശശികല ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒ​രു മാ​സ​ത്തി​നി​ടെ ശ​ശി​ക​ല നാ​ല് ത​വ​ണ എ​ന്തി​നാ​ണ് ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. ഗു​രു​സ്വാ​മി​മാ​ര്‍ പോ​ലും ഇ​ങ്ങ​നെ ശ​ബ​രി​മ​ല​യി​ല്‍ പോ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യ​ക്ത​മാ​യ ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് അ​വ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ല്‍ ക്യാമ്പ് ചെ​യ്ത് വ​ര്‍​ഗീ​യ​ത മ​റ​യാ​ക്കി അവർ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ശി​ക​ല​യോ​ട് മ​ട​ങ്ങി പോ​ക​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ര്‍​ത്തി​ച്ച്‌ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ശ​ശി​ക​ല അ​തി​ന് ത​യാ​റാ​യി​ല്ല. പോ​ലീ​സ് സം​യ​മ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അന്യനാടുകളിൽ നിന്നെത്തിയ സാധാരണക്കാരായ ഭക്തരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നവരെന്നും സംഘപരിവാർ ഭക്തരുടെ വാഹനങ്ങൾ പോലും തടയുകയാണെന്നും മന്ത്രി പറഞ്ഞു. സാ​ധാ​ര​ണ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​കാ​ല​ത്ത് എ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക്ക് ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ടി​വ​ന്നാ​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യേയും തീ​ര്‍​ഥാ​ട​ക​രെ​യും ഒ​ഴി​വാ​ക്കു​ന്ന​താ​ണ്. എ​ന്നാ​ല്‍ സം​ഘ​പ​രി​വാ​റും ബി​ജെ​പി​യും അ​തി​നും ത​യാ​റാ​യില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

NO COMMENTS