ശബരിമല സ്ത്രീ പ്രവേശനം ; സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍

206

കാസര്‍കോട് : ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന് ശുഭാപ്തി വിശ്വാസമുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമവായ നീക്കങ്ങള്‍ക്കായിരിക്കും പ്രധാന്യം നല്‍കുന്നതെന്നും സുപ്രീംകോടതി വിധി നടപ്പാക്കുക എന്നതു സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയ ലാഭത്തിനായിട്ടാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS