ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമെന്ന് കടകംപള്ളി സുരേന്ദ്രന്‍

170

തിരുവനന്തപുരം : ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വലിയൊരു ഗൂഢാലോചനയ്ക്ക് രാഹുല്‍ ഈശ്വര്‍ നേതൃത്വം നല്‍കിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്നും ഇക്കാര്യങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഈശ്വറും സംഘവും ശബരിമലയില്‍ എന്തിനാണ് കോപ്പ് കൂട്ടിയതെന്ന് വിശ്വാസികളോട് വിശദീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS