വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍

274

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ലിനെ ന്യായീകരിച്ച്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും, എന്നാല്‍ രാഷ്ട്രീയ സങ്കുചിതത്വം കൊണ്ടാണ് ഇപ്പോഴുള്ള എതിര്‍പ്പുകള്‍ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ പ്രവേശന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കിയ നടപടി ദൗര്‍ഭാഗ്യകരമാണെന്നും, കോടതിയെ വെല്ലുവിളിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS