ജി എസ് ടി ടൂറിസം മേഖലയെ ദോഷകരമായി ബാധിച്ചതെന്ന് കടകംപള്ളി സുരേന്ദ്രന്‍

223

തിരുവനന്തപുരം : ജി എസ് ടി ടൂറിസം മേഖലയെ ദോഷകരമായി ബാധിച്ചതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ 2016നേക്കാള്‍ ഒരു ശതമാനത്തിന്റെ കുറവാണ് 2017ല്‍ രേഖപ്പെടുത്തിയത്. ചരക്കുസേവന നികുതിക്ക് ശേഷം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായെന്നും മന്ത്രി പറഞ്ഞു. യുഡിഎഫിന്റെ മദ്യനയമാണ് ടൂറിസം മേഖലയിലെ തിരിച്ചടിക്ക് കാരണമെന്നായിരുന്നു സര്‍ക്കാര്‍ വാദം. ടൂറിസം മേഖലക്ക് ഊര്‍ജ്ജം പകരാന്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട് ഉത്സവം ജനുവരി ആറ് മുതല്‍ 12 വരെ നടക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.