അരി പ്രതിസന്ധി തരണം ചെയ്യാന്‍ ബംഗാളില്‍ നിന്ന് 800 മെട്രിക് ടണ്‍ അരിയെത്തും : കടകംപള്ളി സുരേന്ദ്രന്‍

194

തിരുവനന്തപുരം: സംസ്ഥാനത്തെ അരി പ്രതിസന്ധി തരണം ചെയ്യാന്‍ ബംഗാളില്‍ നിന്ന് 800 മെട്രിക് ടണ്‍ അരിയെത്തിയെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 25 രൂപക്ക് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‍ലെറ്റുകള്‍ വഴി അരി വിതരണം ചെയ്യും. 450 സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും അരി വിതരണം. .ഞായറാഴ്ച അടുത്ത ലോഡ് എത്തും. പത്താം തീയതി ആകുമ്പോഴേക്കും 2500 മെട്രിക് ടൺ അരിയും എത്തുമെന്നു മന്ത്രി. 26 പ്രാഥമിക സഹകരണ സംഘങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചാണ് ബംഗാളിൽനിന്ന് അരി എത്തിക്കുന്നത്. മലയാളികൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ജയ, മട്ട എന്നീ അരിയിനങ്ങളുടെ വിൽപനവില ചരിത്രത്തിലാദ്യമായി 50 രൂപ വരെ എത്തിയതോടെയാണ് വില നിയന്ത്രിക്കാനുള്ള നടപടിയുമായി സർക്കാർ രംഗത്തെത്തിയത്.
ഒരു മാസത്തിനിടെ 10 രൂപയുടെ വർധനവാണ് അരിക്ക് ഉണ്ടായത്. തെക്കൻ കേരളത്തിൽ കൂടുതലായി ഉപയോഗിക്കുന്ന ജയ, വടി മട്ട, ഉണ്ട മട്ട എന്നിവയുടെ ഉൽപാദനം സംസ്ഥാനത്തും പുറത്തും കുറഞ്ഞതാണു വില കൂടാൻ കാരണം. ഇതുകൊണ്ടുതന്നെ നെല്ലിനു വില ഗണ്യമായി കൂടി. ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽനിന്നാണ് ഇപ്പോൾ അരി വരുന്നത്. എന്നാൽ അതു കാര്യമായിട്ടു വരുന്നുമില്ല. ബംഗാളില്‍ മാത്രമാണ് അരി വില കുറവ് അതുകൊണ്ടാണ് അവിടെ നിന്നും അരി ഇറക്കുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY