ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന് സി.ബി.എെ കോടതിയുടെ ശാസന

295

കൊച്ചി : തലശേരിയില്‍ നടന്ന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ ജാമ്യവ്യവസ്ഥ മറികടന്ന് പങ്കെടുത്ത ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന് സി.ബി.എെ കോടതിയുടെ ശാസന. ചിന്ത പബ്ലിക്കേഷനില്‍ ജോലി ചെയ്യാനുള്ള അനുമതിയും സി.ബി.എെ റദ്ദാക്കി. കൂടാതെ എറണാകുളം ജില്ല വിട്ടുപോകരുതെന്നും സി.ബി.എെ കോടതി വ്യക്തമാക്കി. നേരത്തെ കേസില്‍ ജാമ്യം അനുവദിച്ച കോടതി എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് നല്‍കിയിരുന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള പ്രസില്‍ ജോലി ലഭിച്ചതിനാല്‍ തിരുവനന്തപുരത്ത് പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ കോടതി അംഗീകരിച്ചിരുന്നു.

NO COMMENTS