മലപ്പുറത്ത് മന്ത്രി കെ.ടി.ജലീലിന് യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി

155

മലപ്പുറം • എടപ്പാളില്‍ ഭക്ഷണം കിട്ടാതെ മരിച്ച ശോഭനയുടെ ചികിത്സയിലുള്ള മകളെ സന്ദര്‍ശിക്കാനെത്തിയ മന്ത്രി കെ.ടി.ജലീലിനെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മന്ത്രിയെ പ്രതിരോധിക്കാനെത്തിയ ഡിവൈഎഫ്‌ഐക്കാരും മറ്റുള്ളവരും തമ്മില്‍ ഉന്തുംതള്ളും. പൊലീസ് ലാത്തിവീശി. പ്രതിഷേധത്തിനിടയിലൂടെ മന്ത്രി സ്വകാര്യ ആശുപത്രിയിലെത്തി ശോഭനയുടെ മകള്‍ ശ്രുതിയെ സന്ദര്‍ശിച്ചു.