മുസ്‌ലിം സമുദായം പൂര്‍ണമായും നിരാകരിച്ച പ്രസ്ഥാനമാണ് എസ്ഡിപിഐയെന്ന് കെ.ടി ജലീല്‍

181

കൊച്ചി : മുസ്‌ലിം സമുദായം പൂര്‍ണമായും നിരാകരിച്ച പ്രസ്ഥാനമാണ് എസ്ഡിപിഐയെന്ന് മന്ത്രി കെ.ടി ജലീല്‍. സംസ്ഥാനത്തു നിലവില്‍ പള്ളിക്കമ്മിറ്റികളില്‍പ്പോലും പോപ്പുലര്‍ ഫ്രണ്ട് എസ് ഡിപിഐ പ്രവര്‍ത്തകരെ ആരും ഉള്‍പ്പെടുത്താറില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സിപിഎം എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയെന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു കെ.ടി.ജലീല്‍. മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തത്. ആര്‍ക്കെങ്കിലും നുഴഞ്ഞുകയറി തകര്‍ക്കാന്‍ കഴിയുന്ന പ്രസ്ഥാനമല്ല സിപിഎം. ഇരുട്ടില്‍ പതിയിരുന്നു നിരപരാധികളെ അക്രമിക്കുന്നതല്ലാതെ എന്ത് പ്രവര്‍ത്തനമാണ് എസ്ഡിപിഐ ചെയ്യുന്നതെന്നും കെ.ടി ജലീല്‍ ചോദിച്ചു.

NO COMMENTS