കേരളം പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ലെന്ന് കെ.സുരേന്ദ്രന്‍

196

തിരുവനന്തപുരം: പ്രമുഖര്‍ പങ്കെടുത്ത കേരളപ്പിറവി ആഘോഷങ്ങളിലേയ്ക്ക് ഗവര്‍ണ്ണര്‍ പി. സദാശിവത്തെ ക്ഷണിക്കാതിരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. കേരളം മുഖ്യമന്ത്രി പിണറായി വിജയന് സ്ത്രീധനം കിട്ടിയതല്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്‍റെ ഭരണത്തലവനാണ് ഗവര്‍ണ്ണര്‍. അദ്ദേഹത്തെ ആഘോഷങ്ങള്‍ക്ക് ക്ഷണിക്കാതിരുന്നത് മാന്യതയും മര്യാദയും ഇല്ലാത്ത നടപടിയാണ്. ബഹുമാന്യനായ ഗവര്‍ണ്ണറെ അവഹേളിക്കുക വഴി മുഴുവന്‍ കേരളീയരേയുമാണ് കേരള സര്‍ക്കാര്‍ അപമാനിച്ചിരിക്കുന്നത്. തെറ്റ് മനസിലായിട്ടും അത് തിരുത്താന്‍ തയ്യാറാകാത്തത് അങ്ങേയറ്റം ധിക്കാരവും അഹങ്കാരവുമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അധികാരം തലയ്ക്ക് പിടിച്ചവര്‍ക്കെല്ലാം ജനം മറുപടി നല്‍കിയിട്ടുണ്ട് എന്നതാണ് ചരിത്രമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY