കെ എസ് യു തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കും

261

തിരുവനന്തപുരം: സ്വാശ്രയമേഖലയിലെ അഴിമതിക്കെതിരെ നിരാഹാരമിരിക്കുന്ന യുഡിഎഫ് എംഎല്‍എമാര്‍ക്ക് ഐക്യദാര്‍ഡ്യം അറിയിച്ചുകൊണ്ട് കെഎസ്യു തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കും. കെഎസ്യു അഡ്ഹോക്ക് കമ്മിറ്റിയുടെ തീരുമാനം ചെയ്തതായി പി സി വിഷ്ണുനാഥ് അറിയിച്ചു.സ്വാശ്രയപ്രശ്നത്തില്‍ പ്രതിിഷേധിച്ച്‌ ഇത് രണ്ടാം തവണയാണ് കെഎസ്യു പഠിപ്പ് മുടക്കുന്നത്. സ്വശ്രയമെഡിക്കല്‍ ഫീസ് വര്‍ദ്ധിപ്പിച്ചത് കുറയ്ക്കമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംഎഎല്‍എമാരായ ഷാഫി പറമ്ബില്‍, ഹൈബി ഈഡന്‍ എന്നിവര്‍ നിയമസഭയില്‍ നിരാഹാരസമരം തുടരുകയാണ്.